ഫാം ഹൗസുകള്‍ ഇനി അവധിക്കാല വീടുകൾ
അബുദാബി> ഫാം ഹൗസുകള്‍ അവധിക്കാല വീടുകളായി മാറ്റുന്നതിന് അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അനുമതി നല്കി. വ്യത്യസ്ത താമസസൗകര്യങ്ങള്‍ക്കൊപ്പം ഫാം ഉടമകള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും. ഹോളിഡേ ഹോമുകള്‍ ഒരുക്കുന്നതിന് ഫാം ഹൗസ് ഉടമകള്‍ക്ക് ഇനി ലൈസന്‍സ് ലഭിക്കും. ഫാം സ്റ്റേ, കാരവന്, വിനോദ വാഹനം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഹോളിഡേ ഹോം നയമാണ് സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് പുതുക്കിയിരിക്കുന്നത്. Read on deshabhimani.com