കുവൈത്തില്‍ കുടുംബവിസ; ശമ്പളപരിധി 800 ദിനാറാകും
മനാമ> കുവൈത്തിൽ കുടുംബ (ആശ്രിത)വിസയുടെ ശമ്പളപരിധി 800 കുവൈത്തി ദിനാറായി (ഏതാണ്ട് 2.06 ലക്ഷം രൂപ) ഉയർത്തുന്നു. നിലവിൽ 500 ദിനാറാണ് കുടുംബ വിസയ്‌ക്കു വേണ്ട അടിസ്ഥാനശമ്പളം. ഇത് വൻതോതിൽ ഉയർത്തുന്ന നിയമമാണ് ആഭ്യന്തര മന്ത്രാലയം ആവിഷ്‌കരിച്ചത്. പൊതു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുടുംബ വിസയുള്ള എല്ലാ പ്രവാസികൾക്കും തീരുമാനം ബാധകമാണ്. വിസ ലഭിക്കാൻ യഥാർഥ വർക്ക് പെർമിറ്റോ മറ്റ് ആധികാരികമായ തെളിവോ സമർപ്പിക്കണം. കുടുംബ വിസയിൽ അടുത്തിടെ രാജ്യത്ത് എത്തിയ ഭാര്യമാർക്കും 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഉൾപ്പെടെ എല്ലാവർക്കും പുതിയ തീരുമാനം ബാധകമാകും.ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. വിസ പരിധി ഉയര്‍ത്തിയത് കുടുംബത്തെ കുവൈത്തില്‍ കൊണ്ടുവന്ന് താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് കനത്ത ആഘാതമാകും. നിലവിലെ 500 കുവൈത്തി ദിനാര്‍ എന്ന മാനദണ്ഡം തന്നെ കണ്ടെത്താന്‍ പ്രവാസികള്‍ ബുദ്ധിമുട്ടുകയാണ്. Read on deshabhimani.com