കുവൈറ്റിൽ കുടുംബ വിസ അനുവദിക്കുന്നത് പുനരാരംഭിച്ചേക്കും



കുവൈറ്റ് സിറ്റി > കുവൈത്തിൽ പ്രവാസികൾക്ക് കുടുംബ വിസ നൽകുന്നത് ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വിസ ലഭിക്കുന്നതിന് വേണ്ടിയുള്ള ശമ്പള പരിധി വലിയ തോതിൽ ഉയരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിസ ലഭിക്കുന്നതിന് വേണ്ടിയുള്ള ചുരുങ്ങിയ ശമ്പള പരിധി 800 ദിനാർ ആയി പുനർ നിശ്ചയിക്കുമെന്നും വിസ അനുവദിക്കുന്നതിന് മറ്റു വരുമാനങ്ങൾ പരിഗണിക്കില്ലെന്നുമാണ് റിപ്പോർട്ട്. മുമ്പ് കുടുംബ വിസ ലഭിക്കുന്നതിന് 450 കുവൈറ്റി ദിനാറായിരുന്നു അടിസ്ഥാന ശമ്പളം വേണ്ടിയിരുന്നത്.  500 ദിനാർ വരെ  ആരോഗ്യ ഇൻഷുറൻസ് ഫീസും നേരത്തേയുള്ളതിൽ നിന്നും നൂറു ശതമാനം വിസാ ഫീസും ഈടാക്കി കടുംബ സന്ദർശക വിസ നൽകുന്നതും ഉടൻ തന്നെ പുനരാംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ജൂൺ മാസം മുതലാണ് രാജ്യത്ത് കുടുംബ വിസ നൽകുന്നത് നിർത്തിവെച്ചിരിക്കുന്നത്. Read on deshabhimani.com

Related News