25 വർഷം മുമ്പ് താമസ കാലാവധി അവസാനിച്ച പ്രവാസിയെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു



കുവൈത്ത് സിറ്റി > കുവൈത്തിൽ  കഴിഞ്ഞ ദിവസം നടന്ന   സുരക്ഷാ പരിശോധനയിൽ  പിടിയിലായത്  25 വർഷങ്ങൾക്ക്  മുമ്പ്   താമസരേഖ കാലാവധി അവസാനിച്ച ഈജിപ്ഷ്യൻ പ്രവാസി.  മുതലാ ഫാം പ്രദേശത്ത് നിന്ന്  താമസകാര്യ അന്വേഷണ ഉദ്യോഗസ്ഥരാണ്‌ അറസ്റ്റ് ചെയ്തത്‌. 56 കാരനായ റാംസെസ് എന്ന് സ്വയം വിളിക്കുന്ന ഈജിപ്ഷ്യൻ പ്രവാസി 29 വർഷം മുമ്പ് കുവൈത്തിൽ എത്തിയതാണെണെന്നും അതിനുശേഷം  ഇത് വരെ നാട്ടിലേക്ക് പോയിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു .. ഔദ്യോഗിക രേഖകൾ പ്രകാരം, 1998-ൽ അദ്ദേഹത്തിന്റെ താമസ കാലാവധി അവസാനിച്ചിരുന്നു .  1995 മുതൽ അൽ-മുത്‌ല  ഏരിയയിൽ  ഒരു കൃഷിയിടത്തിൽ  ജോലി ചെയ്ത് വരികയായിരുന്നു . തന്റെ രാജ്യത്തെ എംബസിയുടെ യാത്രാരേഖ ഇഷ്യു ചെയ്യുന്നതിനായി അദ്ദേഹത്തെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി സുരക്ഷാ കേന്ദ്രങ്ങൾ അറിയിച്ചു.   Read on deshabhimani.com

Related News