കുവൈറ്റില്‍ ഈ വര്‍ഷം ഇരുപത്തിയാറായിരം പ്രവാസികളെ നാടുകടത്തിയതായി അധികൃതര്‍



കുവൈറ്റ് സിറ്റി> കുവൈറ്റില്‍ നിന്നും വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഈ വര്‍ഷം ഇരുപത്തിയാറായിരം പ്രവാസികളെ നാടുകടത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ഇങ്ങനെ നാടുകടത്തപ്പെടുന്നവര്‍, രാജ്യത്തേക്ക് തിരികെ വരുന്നത് തടയുവാന്‍ സെപ്റ്റംബര്‍ 3 മുതല്‍ വിരലടയാളത്തിന് പുറമെ, കണ്ണ് , മുഖം മുതലായ ബയോ മെട്രിക് വിവരങ്ങള്‍ വിമാനത്താവളത്തില്‍വെച്ച് തന്നെ പരിശോധിക്കുന്ന സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.  വിരലടയാളം മാത്രം രേഖപ്പെടുത്തി മുന്‍പ് തിരിച്ചയച്ചയക്കപ്പെട്ട പ്രവാസികളില്‍ ചിലര്‍, കഴിഞ്ഞ ദിവസം വിരലുകളില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി പുതിയ പാസ്സ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് രാജ്യത്തേക്ക് വീണ്ടും തിരികെ വരാന്‍ ശ്രമിക്കുകയും കുവൈറ്റ് വിമാനാത്താവളത്തിലെ ബയോ മെട്രിക് പരിശോധനയില്‍ പിടിക്കപ്പെടുകയും ചെയ്തിരുന്നു. ഇത്തരം പ്രവണതകള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ് വിശദമായ പ്രവാസികളെ നാടുകടത്തുമ്പോള്‍ തന്നെ, വിശദമായ ബയോ മെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തി അയക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ സബാഹാണ് ഇത് സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചത്.   Read on deshabhimani.com

Related News