'ഇ.എം.എസിന്റെ ലോകം', കേളി സെമിനാർ സംഘടിപ്പിച്ചു

കേളി സംഘടിപ്പിച്ച 'ഇ.എം.എസിന്റെ ലോകം' സെമിനാറിൽ നിന്നും


റിയാദ് > കേളി കലാ സാംസ്കാരികവേദിയുടെ സാംസ്കാരിക വിഭാഗം സംഘടിപ്പിച്ച സെമിനാർ  ‘ഇ.എം.എസ്സിന്റെ ലോകം’  മലപ്പുറം ജില്ലാ കമ്മറ്റിയംഗം പ്രൊഫ: എം.എം.നാരായണൻ ഉദ്ഘാടനം ചെയ്തു. ഫ്യൂഡലിസത്തിന്റെ വിത്തുകൾ ഇന്നും സമൂഹത്തിൽ നില നിൽക്കുന്നുവെന്നും ഉയർന്ന ചിന്തയും നാം നേടിയെടുത്ത  അനുഭവജ്ഞാനവും  പ്രായോഗികവൽക്കരിച്ചാൽ മാത്രമേ ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബത്ഹ ക്ലാസിക് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കേന്ദ്ര സാംസ്കാരിക കമ്മറ്റി ചെയർമാൻ വിനയൻ ആമുഖ പ്രഭാഷണം നടത്തി.  മോഡറേറ്ററായ  സാംസ്കാരിക കമ്മറ്റി അംഗം കെ ടി എം ബഷീർ മദ്രാസ് ഗവൺമെന്റ് അടിച്ചേൽപ്പിച്ച കരിനിയമം പിൻവലിച്ചതിനെ കുറിച്ചും വർത്തമാന കാലത്തു വന്നുകൊണ്ടിരിക്കുന്ന കിരാത നിയമങ്ങളെപറ്റി സദാ ബോധവന്മാരായിരിക്കണം എന്നും അഭിപ്രായപ്പെട്ടു. സാംസ്കാരിക കമ്മറ്റി ജോ.സെക്രട്ടറി മൂസാ കൊമ്പൻ വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മറ്റി അംഗം ടി ആർ.സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രകമ്മറ്റി അംഗം സുരേഷ് ലാൽ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സാംസ്കാരിക കമ്മറ്റി അംഗം ഫൈസൽ, ഷബി അബ്ദുൾ സലാം എന്നിവർ സെമിനാറിൽ സംസാരിച്ചു. സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ് നന്ദി പറഞ്ഞു. Read on deshabhimani.com

Related News