ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ജനുവരി 29 വരെ
ദുബായ്> ഈ വർഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ജനുവരി 29 വരെ ആയിരിക്കുമെന്ന് ഫെസ്റ്റിവൽ അധികാരികൾ അറിയിച്ചു. 46 ദിവസം നീണ്ടുനിൽക്കുന്ന ഈ മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും, വിനോദ വിസ്മയ ങ്ങളും, സംഗീത പരിപാടികളും, ഭക്ഷണ വിഭവങ്ങളും ഉണ്ടാകും. ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ദുബായിൽ ഒന്നടങ്കം സാധനങ്ങൾക്ക് വമ്പിച്ച ഓഫറുകളും ബംബർ നറുക്കെടുപ്പുകളും നടക്കും. സ്വർണ്ണം, മുന്തിയ ഇനം വാഹനങ്ങൾ, ഫ്ലാറ്റുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ നടക്കുന്ന നറുക്കെടുപ്പിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് പങ്കെടുത്ത് സമ്മാനവുമായി തിരിച്ചു പോകുന്നത്. രാത്രി സമയത്ത് ആകാശത്ത് സുന്ദര ചിത്രങ്ങൾ സൃഷ്ടിച്ചു കൊണ്ടുള്ള ഡ്രോണുകളുടെ ലൈറ്റ് ഷോ ഇത്തവണത്തെ പ്രത്യേകതയാണ്. ദൈർഘ്യമേറിയ ഒരു വ്യാപാര ഉത്സവമാണ് ഇതെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിവുപോലെ സന്ദർശകർ ഒഴുകിയെത്തുമെന്നും ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ അഹമ്മദ് അൽ ഖാജാ അറിയിച്ചു. Read on deshabhimani.com