മുഖം മിനുക്കി റൗണ്ട് എബൗട്ടുകൾ; സൗന്ദര്യവത്കരണം പൂർത്തിയാക്കി ദുബായ് മുനിസിപ്പാലിറ്റി
ദുബായ്> നാല് പ്രമുഖ റൗണ്ട് എബൗട്ടുകളുടെ സൗന്ദര്യവത്കരണം പൂർത്തിയാക്കി ദുബായ് മുനിസിപ്പാലിറ്റി. അൽ റഖ, നാദ് അൽ ശിബ, നാദ് അൽ ഹമർ, അൽ ഖവാനീജ് റൗണ്ട് എബൗട്ടുകളാണ് അറ്റകുറ്റപ്പണികൾ നടത്തി സൗന്ദര്യവത്കരിച്ചത്. ദുബായിലെ പ്രധാന പൊതു റൗണ്ട് എബൗട്ടുകളുടെ സൗന്ദര്യവത്കരണത്തിനായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായയാണ് നാലെണ്ണത്തിന്‍റെ പണി പൂർത്തീകരിച്ചതെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. അൽ വർഖ റൗണ്ട് എബൗട്ടിന്‍റെ പുതിയ രൂപകൽപന പ്രദേശത്തിന്‍റെ പേരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. റൗണ്ട് എബൗട്ടിന്‍റെ വളയത്തെ ഒരു പക്ഷി വലയംചെയ്യുന്ന രീതിയിലാണ് അലങ്കരിച്ചിരിക്കുന്നത്. ഈ രൂപത്തിന് 3.5 മീറ്റർ ഉയരവും 240 സെന്‍റീമീറ്റർ കനവുമുണ്ട്. സമാന രീതി രീതിയിൽ സ്ഥലത്തിന്‍റെ പേരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നാദ് അൽ ഹമർ റൗണ്ട് എബൗട്ടും നവീകരിച്ചിരിക്കുക്കുന്നത്. നാദ് എന്ന പദത്തിൽ നിന്നാണ് നാദ് അൽ ഷിബാ റൗണ്ട് എബൗട്ടിന്‍റെ സങ്കൽപം കടമെടുത്തിരിക്കുന്നത്. എമിറേറ്റിന്റെ ദൃശ്യസൗന്ദര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭംമാണിത്. ദുബായിയെ തുറന്നതും സാർവത്രികവും കലാകേന്ദ്രവുമാക്കി മാറ്റാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന 'ആർട്ട് ഇൻ പബ്ലിക് സ്‌പെയ്‌സ്' തന്ത്രത്തിന്റെ ഭാഗമാണ് ഈ സൗന്ദര്യവൽക്കരണം. Read on deshabhimani.com