വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാന്റീനുകളിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ പരിശോധനകൾ



ദുബായ്‌> ദുബായിൽ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാന്റീനുകളിൽ ദുബായ് മുനിസിപ്പാലിറ്റി 350-ലധികം പരിശോധനകൾ നടത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, മുൻകരുതലുകൾ ആരോഗ്യ മാനദണ്ഡങ്ങൾ ഉറപ്പാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും ഉയർന്ന ഭക്ഷ്യ സുരക്ഷാ നിലവാരം ഉറപ്പുനൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ പരിശോധന.   വിദ്യാർത്ഥികൾക്ക് മികച്ച പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പുനൽകുന്നതിന് ശുചിത്വം, ഭക്ഷ്യ സുരക്ഷ എന്നിവയെക്കുറിച്ച് ജീവനക്കാർക്ക് ബോധവൽക്കരണം നൽകുക എന്നതും മുൻസിപ്പാലിറ്റിയുടെ പരിശോധന ക്യാമ്പയിൻ ലക്ഷ്യമിടുന്നു. Read on deshabhimani.com

Related News