ഹത്തയിലെ സൈൻ ബോർഡിന് ലോക റെക്കോഡ്
ദുബായ് > യുഎഇയിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നായ ഹത്തക്ക് ലോക റെക്കോഡ്. ഹത്തയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ മലനിരയിൽ സ്ഥാപിച്ച ഹത്ത എന്ന് ഇംഗ്ലീഷിൽ എഴുതിയ സിഗ്നൽ ബോർഡാണ് ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചിരിക്കുന്നത്. ഈ ബോർഡിന് 19.28 മീറ്റർ ഉയരമുണ്ട്. ഒമാനോട് ചേർന്ന് കിടക്കുന്ന ദുബായ്യുടെ മലയോര പ്രദേശമാണ് ഹത്ത. ലോകത്തിലെ ഏറ്റവും ഉയരമുള്ള ലാൻഡ്മാർക്ക് സൈനാണിത്. ലോക പ്രശസ്തമായ ഹോളിവുഡ് ലാൻഡ് മാർക്ക് സൈനിന് 13.7 മീറ്ററാണ് ഉയരമുള്ളത്. ഹത്തയിൽ നടന്ന ചടങ്ങിൽ ഗിന്നസ് ബുക്ക് അധികൃതർ റെക്കോഡ് ഔദ്യോഗികമായി കൈമാറി. 450 മീറ്റർ ഉയരത്തിലായാണ് സൈൻ ബോർഡ് സ്ഥിതി ചെയ്യുന്നത്. Read on deshabhimani.com