കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു



ദോഹ > ഹൃദയാഘാതത്തെതുടർന്ന് ഖത്തറിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് അരിക്കുളം  എലങ്കമൽ കളത്തികണ്ടി ജുബേഷ് (41) ആണ് ഹൃദയാഘാതം മൂലം മരണപെട്ടത്. ഖത്തറിൽ കുടുംബസമേതം താമസിക്കുന്ന ജുബേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ജൂബേഷ് ഇൻകാസ് ഖത്തർ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഭാരവാഹിയായിരുന്നു. പിതാവ് കുഞ്ഞായി. മാതാവ് ആമിന. ഭാര്യ ഹിബ ബാസിത് ഖാൻ. മക്കൾ വിദ്യാർത്ഥികളായ ഹെസ്സ ജുബെഷ്, ഇലാന സെറിൻ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. Read on deshabhimani.com

Related News