റിയാദിൽ മതിലിടിഞ്ഞ് മലയാളി മരിച്ചു
റിയാദ് > ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് തിരുവനന്തപുരം സ്വദേശി ഷംസന്നൂർ (57) മരിച്ചു. വർക്കല അയിരൂർ പള്ളിക്കിഴക്കേതിൽ പരേതരായ മുഹമ്മദ് റഷീദ് - സുഹറാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ റഷീദ. പതിനഞ്ച് വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മതിൽ പൊളിക്കുന്നതിനിടെ ഒരുഭാഗം അടർന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു മതിലിൽ ഇടിച്ചു വീഴുകയായിരുന്നു. ഷംസന്നൂറിനെ കൂടെയുള്ളവർ തൊട്ടടുത്ത ക്ലിനിക്കിലും തുടർന്ന് അൽ ഒബൈദ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അധികം വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം റിയാദിൽ തന്നെ സംസ്കരിക്കും. കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം അതിനായുള്ള ശ്രമം നടത്തുന്നു. Read on deshabhimani.com