വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി



മനാമ> വടകര തിരുവള്ളൂർ (ചാനീയംക്കടവ്) കടവത്ത് മണ്ണിൽ സത്യൻ (51) ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റാസ്റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ മൃതദേഹം  കണ്ടെത്തുകയായിരുന്നു. ഉറക്കത്തിൽ സംഭവിച്ച  ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതുന്നു. ഭാര്യ: സുനിത . മക്കൾ:നിവേദ് സത്യൻ,നിഹാൽ സത്യൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. Read on deshabhimani.com

Related News