രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു



ദമ്മാം> സൗദി അറേബ്യയിലെ ദമ്മാമിൽ അന്തരിച്ച തൃശൂർ സ്വദേശി ജയിംസ് കുട്ടിയുടെയും, എറണാകുളം നെടുമ്പാശ്ശേരി സ്വദേശി സിജോ തമ്പിയുടെയും മൃതദേഹങ്ങൾ  നാട്ടിൽ എത്തിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപ് ജോലിക്കിടെ മാൻഹോളിൽ കുടുങ്ങിയതിനെ തുടർന്നാണ് തൃശൂർ കൊടകര സ്വദേശി ജയിംസ്‌ കു‌ട്ടി അന്തരിച്ചത്. നവോദയ സെക്കൻഡ് യൂണിറ്റ് അംഗമാണ് ജയിംസ് കുട്ടി.   ദമ്മാമിലെ ആർമ്ഡ് ഫോഴ്സ് ആശുപത്രി ജീവനക്കാരനായിരുന്ന സിജോ തമ്പി ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. എറണാകുളം അങ്കമാലി സ്വദേശിയാണ്. ലോക കേരള സഭാംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിന്റെ  നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ    എത്തിച്ചു. തുടർന്ന് നോർക്കയുടെ സൗജന്യ ആംബുലൻസിൽ ഇരുവരുടെയും മൃതേഹങ്ങൾ വീട്ടിലേക്ക് കൊണ്ട് പോയി. Read on deshabhimani.com

Related News