ദമ്മാം നവോദയ നവാസ് കുടുംബസഹായം കൈമാറി
ദമ്മാം > തിരുവനന്തപുരം കണിയാപുരം സ്വദേശിയും നവോദയ ദമാം റീജണൽ ദല്ല ഏരിയ കൊദരിയ നോർത്ത് യൂണിറ്റ് അംഗവുമായിരുന്ന അന്തരിച്ച നവാസിന്റെ കുടുംബത്തിന് കുടുംബസഹായം കൈമാറി. ചടങ്ങിൽ എംഎൽഎ വി ശശി കുടുംബത്തിന് കുടുംബസഹായ നിധി കൈമാറി. മംഗലപ്പുരം ഏരിയ സെക്രട്ടറി ജലീൽ, എൽസി സെക്രട്ടറി എസ് എ പ്രേംജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ഉനൈസാ അൻസാരി, ബ്ലോക്ക് പ്രസിഡണ്ട് ഹരിപ്രസാദ്, നവോദയ മുൻ രക്ഷാധികാരി ഇഎം കബീർ, മുൻ സിസി അംഗം ബാബുരാജ്, ദല്ലാ ഏരിയ ജോയിൻ ട്രഷറർ അബ്ദുൽ വാഹിദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. Read on deshabhimani.com