കോവിഡ് 19 വൈറസിന്റെ ഉപവകഭേദം കുവൈത്തിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി > കോവിഡ് -19 വൈറസിന്റെ EG.5 ഉപവകഭേദം കുവൈത്തിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ലോകത്തിലെ 50ഓളം രാജ്യങ്ങളിൽ നിലവിൽ കണ്ടെത്തിയിട്ടുള്ള പുതിയ വകഭേദം മുമ്പ് കണ്ടെത്തിയ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് അപകടകരമല്ല എന്ന് മന്ത്രാലയം സൂചിപ്പിച്ചു. വൈറസിന്റെ പുതിയ മ്യൂട്ടേഷനുകളുടെ ആവിർഭാവം സാധാരണമാണ്. അത് ആശങ്കയ്ക്ക് കാരണമല്ല. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്ന സാഹചര്യത്തിൽ പൊതുജന സമ്പർക്കം ഒഴിവാക്കാനും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. Read on deshabhimani.com