കൈരളി ദിബ്ബ യൂണിറ്റ് ഈദ്- ഓണാഘോഷം സംഘടിപ്പിച്ചു



ഫുജൈറ> കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റും ദിബ്ബ ലുലു ഹൈപ്പർ മാർക്കറ്റും സംയുക്താഭിമുഖ്യത്തിൽ ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ച് ഈദ് - ഓണാഘോഷം  സംഘടിപ്പിച്ചു. ഫുജൈറയിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത പൂക്കള മത്സരത്തിൽ ഫിവ മലയാളീസ് ഒന്നാം സ്ഥാനവും ദിബ്ബാ ഫ്രണ്ട്സ്  രണ്ടാം സ്ഥാനവും ഡി എം ബോയ്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ലുലു ഹൈപ്പർ മാർക്കറ്റ് നൽകിയ ക്യാഷ് പ്രൈസും അൽ ബദർ കാർഗോ സ്പോൺസർ ചെയ്ത ട്രോഫികളും നൽകി. ഫുജൈറ സരിഗ അക്കാദമിയും, ദിബ്ബയിലെ കലാകാരികളും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും ദുബൈ ബീറ്റ് ഡ്രോപ്പേഴ്സിൻ്റെ ഗാനമേളയും അരങ്ങേറി. ഈദ് -ഓണാഘോഷത്തിന് ലുലു ജനറൽ മാനേജർ രതീഷ് ശങ്കറും കൈരളി കൾച്ചറൽ അസോസിയേഷൻ പ്രവർത്തകരും നേതൃത്വം നൽകി.   Read on deshabhimani.com

Related News