ബഹ്റൈൻ പ്രതിഭ അം​ഗങ്ങൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു

ബഹ്റൈൻ പ്രതിഭ അം​ഗങ്ങൾ നിയുക്ത ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനെ സന്ദർശിച്ചപ്പോൾ


മനാമ > നിയുക്ത ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനെ ബഹ്റൈൻ പ്രതിഭ നേതാക്കൾ ഇന്ത്യൻ എംബസിയിൽ സന്ദർശിച്ചു. ടൂറിസ്റ്റ് വിസയിൽ ബഹ്റൈനിൽ എത്തുകയും പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ നിലവിൽ ഇന്ത്യൻ എംബസിയിൽ നിന്ന് അവ പുതുക്കി ലഭിക്കാൻ കഴിയാത്തതുമായ ഇന്ത്യൻ പൗരൻമാരുടെ അവസ്ഥ നിയുക്ത അംബാസിഡറെ ധരിപ്പിച്ചു.  പാസ്പോർട്ടിൽ സർ നെയിം ഇല്ലാത്തതിനാൽ ബഹ്റൈൻ നിയമം പ്രകാരം വിസ ലഭിക്കാതെ വരുന്ന പ്രവാസി തൊഴിലാളികളുടെ ബുദ്ധിമുട്ടും സംഘടന നേതാക്കൾ അറിയിച്ചു. ഇന്ത്യൻ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളെ നിയമപരമായ എല്ലാ വഴികളിലും സഹായിക്കാമെന്ന്  അംബാസഡർ പറഞ്ഞു.   Read on deshabhimani.com

Related News