ജിദ്ദ നവോദയ യുവജനവേദി 'ഹയ ഹയ 2022' ഫുട്ബോൾ ടൂർണമന്റ് നവംബർ 18ന്

ജിദ്ദ നവോദയ യുവജനവേദിയുടെ ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം


ജിദ്ദ> ജിദ്ദ നവോദയ യുവജനവേദിയുടെ ആഭിമുഖ്യത്തിൽ ഹയ ഹയ 2022 എന്ന പേരിൽ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. അർബയ്നിലെ ചലഞ്ചേഴ്സ് ഗ്രൗണ്ടിൽ നവംബർ 18നാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒമ്പത് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്സി അണിഞ്ഞാകും ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കുക. നവോദയ യുവജനവേദി കൺവീനർ ആസിഫ് കരുവാറ്റയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സിഫ് സെക്രട്ടറിയും അൽമാസ് മാർക്കറ്റിംഗ് മാനേജറുമായ അയ്യൂബ് മാഷ് ലോഗോ പ്രകാശനം നിർവഹിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി ട്രഷറർ സി എം അബ്ദുറഹ്മാൻ, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ സലാഹുദ്ദീൻ കൊഞ്ചിറ, ഫിറോസ് മുഴപ്പിലങ്ങാട്, സലാം മമ്പാട്, ഇർഷാദ് ഇരുമ്പുഴി എന്നിവർ സംസാരിച്ചു. ഫഹജാസ് സ്വാഗതവും യുവജനവേദി കേന്ദ്രകമ്മിറ്റിയംഗം ഗോപൻ നെച്ചുള്ളി നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News