അൽനെയാദിക്ക് ഷാർജ പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം
ഷാർജ > അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറുമാസം ചെലവഴിച്ച് ചരിത്രം സൃഷ്ടിച്ച യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിക്ക് പത്താമത് ഷാർജ ഗവൺമെന്‍റ് കമ്യൂണിക്കേഷൻ അവാർഡിലെ (എസ്ജിസിഎ) പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം. ഷാർജ എക്സ്പോ സെന്‍ററിൽ നടന്ന ഇന്‍റർനാഷനൽ ഗവൺമെന്‍റ് കമ്യൂണിക്കേഷൻ ഫോറത്തിലാണ് (ഐജിസിഎഫ്) പുരസ്കാരം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 18 ന് അൽനെയാദി യുഎഇയിൽ മടങ്ങി എത്തുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) പറഞ്ഞു. Read on deshabhimani.com