ശക്തി അവാർഡ് ദിനാചരണം: സെമിനാർ സംഘടപ്പിച്ചു
അബുദാബി> അബുദാബി ശക്തി അവാർഡ് സമർപ്പണത്തിൻ്റെ ഭാഗമായി ശക്തി തിയ്യറ്റേഴ്സ് അബുദാബിയിൽ അവാർഡ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി "ജനാധിപത്യത്തിൻ്റെ വർത്തമാനം" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. യുഎഇ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. ദുബൈ ഓർമ്മയുടെ പ്രസിഡന്റ് ഷിജുബഷീർ, കേരള സോഷ്യൽ സെൻ്റർ പ്രസിഡന്റ് ബീരാൻകുട്ടി, ശക്തി സ്ഥാപക അംഗവും, രക്ഷാധികാരി അംഗവുമായ എൻ വി മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സെമിനാറിന് ശക്തി ആക്റ്റിംഗ് സെക്രട്ടറി ഹാരീസ് സിഎംപി സ്വാഗതവും, ആക്റ്റിംഗ് പ്രസിഡണ്ട് നാഷാr പത്തനാപുരം അദ്ധ്യക്ഷതയും, സാഹിത്യ വിഭാഗം ജോ. സെക്രട്ടറി ബിജു തുണ്ടിയിൽ നന്ദിയും രേഖപ്പെടുത്തി. ശക്തിക്ക് വേണ്ടി ട്രഷറർ സലിം ചോലമുകത്ത് സ്നേഹോപഹാരം സമർപ്പിച്ചു. Read on deshabhimani.com