കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ചു
ബംഗളൂരു > കന്നട താരം നാഗഭൂഷണ ഓടിച്ച വാഹനമിടിച്ച് കാൽനടയാത്രക്കാരിയായ സ്ത്രീ മരിച്ചു. 48കാരിയായ പ്രേമയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് കൃഷ്ണ(58) ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. വസന്തപുര മെയിൻ റോഡിൽ ശനിയാഴ്‌ചയായിരുന്നു സംഭവം. നാഗഭൂഷണയുടെ കാർ ഫുട്‌പാത്തിലൂടെ നടന്നു പോവുകയായിരുന്ന ദമ്പതികളെ ഇടിക്കുകയായിരുന്നു. അമിതവേഗത്തിലായിരുന്നു കാർ എന്ന് പൊലീസ് പറഞ്ഞു. അമിത വേഗത, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകൾ പ്രകാരം നടനെതിരെ കേസെടുത്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. Read on deshabhimani.com