പശ്ചിമ ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു
കൊൽക്കത്ത> പശ്ചിമ ബംഗാൾ നിയമസഭയിലെ ഏക കോൺഗ്രസ് എംഎൽഎ ബെയ്‌റോൺ ബിശ്വാസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തിങ്കളാഴ്ച പശ്ചിമ മേദിനിപൂർ ജില്ലയിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണ് തൃണമൂലിൽ ചേർന്നത്. മുർഷിദാബാദ് ജില്ലയിലെ ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള സാഗർദിഗി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ബിശ്വാസ്.സിപിഐ എം അടക്കമുള്ള ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് ഉപതെരഞ്ഞെടുപ്പിൽ ബെയ്റോൺ ബിശ്വാസ് അന്ന് വിജയിച്ചത്. ‘‘ഞങ്ങൾ അദ്ദേഹത്തെ തൃണമൂൽ കോൺഗ്രസ് കുടുംബത്തിലേക്ക് പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു!ബിജെപിയുടെ വിഭജനവും വിവേചനപരവുമായ രാഷ്ട്രീയത്തിനെതിരെ പോരാടാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുന്നതിന്. നിങ്ങൾ ശരിയായ പ്ലാറ്റ്ഫോം തിരഞ്ഞെടുത്തു’’വെന്നും തൃണമൂൽ സംസ്ഥാന കമ്മിറ്റി ട്വീറ്റ് ചെയ്തു. Read on deshabhimani.com