തൊഴിലില്ലായ്‌മ, വിലക്കയറ്റം ചർച്ച ചെയ്യണം : വി ശിവദാസൻ



ന്യൂഡൽഹി തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന്‌ പ്രത്യേക പാർലമെന്റ്‌ സമ്മേളനത്തിനുമുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിൽ സിപിഐ എമ്മിനെ പ്രതിനിധാനം ചെയ്‌ത്‌ വി ശിവദാസൻ ആവശ്യപ്പെട്ടു. തൊഴിലാളികളും കർഷകരും കടുത്ത പ്രതിസന്ധി നേരിടുകയാണ്‌. അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യണം. എൻടിസി മില്ലിലെ ജീവനക്കാർ ശമ്പളമില്ലാതെ ബുദ്ധിമുട്ടുകയാണ്‌. ഈ വിഷയം പ്രത്യേകമായി പരിഗണിക്കണം. പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ ഉപരാഷ്ട്രപതി ദേശീയപതാക ഉയർത്തുന്നതിന്റെ അറിയിപ്പ്‌ ഹിന്ദിയിൽ മാത്രമാണ്‌ ലഭ്യമായത്‌. ഇന്ത്യയുടെ വൈവിധ്യത്തെ പൂർണമായും തള്ളിക്കളയുന്ന നിലപാടുകൾ തിരുത്തണം–- ശിവദാസൻ ആവശ്യപ്പെട്ടു. ഹിന്ദി ക്ഷണക്കത്ത്‌ വിഷയം പരിഗണിക്കാമെന്ന്‌ യോഗത്തിൽ അധ്യക്ഷനായ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ അറിയിച്ചു. Read on deshabhimani.com

Related News