ഇന്ത്യക്ക്‌ പ്രായമാകുന്നു , അറുപതിനുമേൽ പ്രായമായവരുടെ 
എണ്ണം 2050ൽ 
20.8 ശതമാനമാകും : യുഎൻ



ഐക്യരാഷ്ട്ര കേന്ദ്രം ഇന്ത്യൻ ജനതയ്ക്ക്‌ അതിവേഗം പ്രായമാകുന്നെന്ന്‌ യുഎൻ പോപ്പുലേഷൻ ഫണ്ട്‌. അറുപതിനുമേൽ പ്രായമായവര്‍ 2021ൽ ജനസംഖ്യയുടെ 10.1 ശതമാനമായിരുന്നത് 2036ഓടെ പതിനഞ്ചു ശതമാനവും 2050ഓടെ 20.8 ശതമാനമായി വർധിക്കും. നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യൻ ജനതയുടെ 36 ശതമാനത്തിനും അറുപതിനുമേലായിരിക്കും പ്രായമെന്നും റിപ്പോർട്ടിൽ പറയുന്നു. 2046ഓടെ വൃദ്ധരുടെ എണ്ണം 14ൽ താഴെ പ്രായക്കാരുടെ എണ്ണത്തെ മറികടക്കും. സമാന കാലയളവിൽ 15–- 59 പ്രായക്കാരുടെ എണ്ണവും കുറവായിരിക്കും. ഹിമാചൽ പ്രദേശ്‌, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലും തെക്കൻ സംസ്ഥാനങ്ങളിലുമായിരിക്കും പ്രായമായവർ കൂടുതൽ. Read on deshabhimani.com

Related News