കെ വിനോദ്‌ ചന്ദ്രൻ ബോംബെ ഹൈക്കോടതിയിലേക്ക്‌; കേരളം അടക്കം മൂന്ന്‌ ഹൈക്കോടതികളിലെ ജഡ്‌ജിമാർക്ക്‌ സ്ഥലംമാറ്റം



ന്യൂഡൽഹി > കേരളം, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് ഹൈക്കോടതികളിലെ ജഡ്‌ജിമാർക്ക്‌ സ്ഥലംമാറ്റം. സെപ്റ്റംബർ 28ന് ചേർന്ന സുപ്രീംകോടതി കോളീജിയത്തിന്‍റേതാണ് ശുപാർശ. കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സഞ്ജയ കുമാർ മിശ്ര, ജാർഖണ്ഡ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് അപരേഷ് കുമാർ സിങ് എന്നിവരെ യഥാക്രമം ജാർഖണ്ഡ്, ത്രിപുര ഹൈക്കോടതികളിലേക്കാണ് മാറ്റിയിട്ടുള്ളത്. Read on deshabhimani.com

Related News