തീവ്രവാദ ബന്ധം: ജമ്മുകാശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു



ശ്രീനഗര്‍> തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തില്‍ ജമ്മുകാശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. ഷെയ്ഖ് ആദില്‍ മുഷ്താഖിനെതിരെയാണ് നടപടിയെടുത്തത്.ശ്രീനഗറിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുസാമില്‍ സഹൂര്‍ എന്ന ഭീകരനെ പൊലീസ് ജൂലൈയില്‍ പിടികൂടിയിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് ആദില്‍ മുഷ്താഖുമായുള്ള ബന്ധം പുറത്തായത്.ഒരു ഭീകരനെ സഹായിച്ചെന്നും പൊലീസുകാരനെ കള്ളക്കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചെന്നുമാണ് ഷെയ്ഖ് ആദില്‍ മുഷ്താഖിനെതിരെയുള്ള ആരോപണം. ഈ ഉദ്യോഗസ്ഥന്‍ അഴിമതിയാരോപണവും നേരിടുന്നുണ്ട്.   Read on deshabhimani.com

Related News