സ്റ്റാന്‍ സ്വാമിയുടെ മരണം അന്വേഷിക്കണം ; യുഎസ് പ്രതിനിധിസഭയില്‍ പ്രമേയം
ന്യൂയോര്‍ക്ക് ഭീമ കൊറേഗാവ് കേസില്‍ കസ്റ്റഡിയിലിരിക്കെ ഇന്ത്യന്‍ ജയിലില്‍ മരിച്ച മനുഷ്യവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം യുഎസ് പ്രതിനിധിസഭയില്‍ അവതരിപ്പിച്ചു. കലിഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ടി നേതാവും സഭാംഗവുമായ ജുവാന്‍ വര്‍ഗസ് ആണ് പ്രമേയം അവതരിപ്പിച്ചത്. ആന്ദ്രെ കാര്‍സണ്‍, ജെയിംസ് മക്ഗെവേണ് എന്നിവര്‍ പിന്തുണച്ചു. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷകര്‍ക്കുമെതിരെ നടക്കുന്ന പീഡനങ്ങളും ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണവും എന്ന വിഷയത്തില്‍ ചൊവ്വാഴ്‌ച നടന്ന വെബിനാറിലും വര്‍ഗസ് പങ്കെടുത്തു. Read on deshabhimani.com