വസ്തുതർക്കം: ഉത്തർപ്രദേശിൽ 6 പേരെ വെടിവെച്ചുകൊന്നു
ലക്നൗ > ഉത്തർപ്രദേശിൽ വസ്തുവിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേരെ വെടിവെച്ചുകൊന്നു. രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കമാണ് 6 പേരുടെ മരണത്തിൽ കലാശിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികളും സ്ത്രീയും മുൻ ജില്ലാ പഞ്ചായത്തംഗവും ഉൾപ്പെടുന്നു. യുപിയിലെ ദോരിയ ജില്ലയിൽ രാവിലെയാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേരും ഒരു കുടുംബത്തിലെയാണ്. മുൻ പഞ്ചായത്തംഗമായ പ്രേം യാദവും പ്രദേശവാസിയായ സത്യപ്രകാശ് ദുബെയുമായി വസ്തു സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു. തിങ്കൾ രാവിലെ ഇവർ തമ്മിൽ വഴക്കുണ്ടാവുകയും സത്യപ്രകാശ് യാദവിനെ കൊലപ്പെടുത്തുകയുമായിരുന്നു. ഇതറിഞ്ഞെത്തിയ ജനക്കൂട്ടം ദുബെയുടെ വീട് ആക്രമിക്കുകയും കുടുംബാംഗങ്ങളെയടക്കം കൊലപ്പെടുത്തുകയുമായിരുന്നു. ദുബെയുടെ ഭാര്യ, 18ഉം 10ഉം വയസുള്ള പെൺമക്കൾ, 15കാരനായ മകൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com