കൃഷ്ണൻ മോഹൻലാൽ : ആരോപണം ഉന്നയിക്കുന്നവർ ഗൃഹപാഠം ചെയ്യണം: യെച്ചൂരി



ന്യൂഡൽഹി ആരോപണം ഉന്നയിക്കുന്നവർ അതിനുമുമ്പ്‌ ഗൃഹപാഠം ചെയ്യണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൃഷ്ണൻ മോഹൻലാൽ എഴുതിയ ഒരു പുസ്‌തകത്തിലെ അവകാശവാദം കേരളത്തിലെ  പ്രതിപക്ഷനേതാവ്‌ ഏറ്റുപിടിച്ചത്‌ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. കലാപസ്ഥലം സന്ദർശിച്ച്‌ തിരികെ ഡൽഹിയിലെത്തി നടത്തിയ വാർത്താ സമ്മേളനത്തിന്റെ രേഖകൾ പരിശോധിക്കണമെന്നും യെച്ചൂരി ഉപദേശിച്ചു. അവിടെ നേരിട്ടുകണ്ട വസ്‌തുതകളെല്ലാം മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയിരുന്നു. വേണ്ടവർക്ക്‌ അത്‌ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. Read on deshabhimani.com

Related News