ഔറംഗബാദ് ഇനി ‘സംഭാജിനഗർ‘; പേര് മാറ്റി ഉദ്ധവ് സർക്കാർ
മുംബൈ> രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ഔറംഗബാദ് നഗരത്തിന്റെയും ഉസ്‌മാനാബാദിന്റെയും പേര് മാറ്റി മഹാരാഷ്‌ട്ര സർക്കാർ. ഔറംഗബാദിന്റെ പേര് ‘സംഭാജിനഗർ’ എന്നും ഉസ്‌മാനാബാദിന്റേത് ‘ധാരാശിവ്’ എന്നും മാറ്റാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിർമാണം പൂർത്തിയാകുന്ന നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ഡി ബി പാട്ടീലിന്റെ പേര് നൽകാനും തീരുമാനിച്ചു. മറാത്ത രാജാവായ ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്നു സംഭാജി. ഔറംഗബാദിന്റെ പേര് സംഭാജിനഗർ എന്നാക്കണമെന്നത് ശിവസേനയുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. Read on deshabhimani.com