ശാന്തിനികേതന്‍ ലോകപൈതൃക 
പട്ടികയില്‍



കൊല്‍ക്കത്ത കവിയും തത്വചിന്തകനുമായ രബീന്ദ്രനാഥ ടാഗോര്‍ വളർത്തിവലുതാക്കിയ ബം​ഗാളിലെ ശാന്തിനികേതന്‍ ഐക്യരാഷ്ട്രസംഘടനയുടെ ലോകപൈതൃക പട്ടികയില്‍. യുനസ്കോ സമൂഹമാധ്യമമായ എക്സ് വഴിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിലെ സമുന്നത നേതാക്കളിലൊരാളായ ദേബേന്ദ്രനാഥ ടഗോർ ഒരു നൂറ്റാണ്ടു മുമ്പ്‌ സ്ഥാപിച്ച ആശ്രമം  പുരാതന ഇന്ത്യൻ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പാഠശാലയും കലാപഠനകേന്ദ്രവുമാക്കി വളര്‍ത്തിയത് മകന്‍ രബീന്ദ്രനാഥ ടാ​ഗോറാണ്.1901-ലാണ് ശാന്തിനികേതൻ സ്ഥാപിതമായത്. 1921-ൽ ഈ വിദ്യാലയം വിശ്വഭാരതി സർവകലാശാലയായി. Read on deshabhimani.com

Related News