രാജീവ് കുമാര്‍ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ



ന്യൂഡൽഹി> മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറായി രാജീവ് കുമാര്‍ ഞായറാഴ്ച ചുമതലയേറ്റു. മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറായ സുശീൽ ചന്ദ്രയുടെ കലാവധി മെയ്‌ 14ന്‌ അവസാനിച്ചതോടെയാണ്‌ മുൻ ധനകാര്യസെക്രട്ടറി രാജീവ് കുമാര്‍ ചുമതലയേറ്റത്. ജനാധിപത്യപരമായ ചർച്ചകളിലൂടെയും ബോധൽക്കരണത്തിലൂടെയും തീരുമാനങ്ങളെടുക്കുമെന്നും തെരഞ്ഞെടുപ്പ്‌ പ്രക്രിയ കൂടുതൽ സുതാര്യമാക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും രാജീവ് പറഞ്ഞു. രണ്ടുവർഷവും ഒമ്പതുമാസവുമാണ്‌ കാലാവധി.1984 ജാർഖണ്ഡ് കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌. Read on deshabhimani.com

Related News