വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായി പ്രിയങ്ക ചോപ്ര
ലൊസ് ആഞ്ചലസ് അമ്മയായ സന്തോഷം പങ്കുവച്ച് നടി പ്രിയങ്ക ചോപ്ര. വാടക ഗർഭധാരണത്തിലൂടെയാണ് പ്രിയങ്ക അമ്മയായത്. പ്രിയങ്ക ചോപ്രയും ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക് ജോനാസും ഇൻസ്റ്റഗ്രാമിലൂടെയാണ് വിവരം പങ്കുവച്ചത്. കുട്ടിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും താരങ്ങള്‍ പങ്കുവച്ചിട്ടില്ല. ഈ പ്രത്യേക സമയത്ത് കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സ്വകാര്യത മാനിക്കണമെന്നും പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായത്. ഭർത്താവിനൊപ്പം യുഎസിലാണ് താമസം. Read on deshabhimani.com