പുതിയ പാർലമെന്റിലേക്ക് ക്ഷണിച്ചില്ല; രാഷ്ട്രപതിയെ അവണിച്ചെന്ന് ഉദയനിധി സ്റ്റാലിൻ
മധുര> പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാത്തതില്‍ വിമര്‍ശവുമായി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. മാസങ്ങള്‍ക്കുമുമ്പ് നടന്ന ഉദ്ഘാടന ചടങ്ങിലും ഇപ്പോഴത്തെ പ്രത്യേക സമ്മേളനത്തിലും രാഷ്ട്രപതിയില്ല. വിധവയായതിനാലും ഗോത്രവിഭാഗത്തില്പ്പെട്ടതിനാലുമാണ് രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്. ഇതിനെയാണ് സനാതന ധര്‍മമെന്ന് വിളിക്കുന്നതെന്ന് ഉദയനിധി ചൂണ്ടിക്കാട്ടി. മധുരയില്‍ നടന്ന ഡിഎംകെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ ഉദയനിധിയുടെ സനാതന ധര്‍മ പരാമര്‍ശം ഏറെ വിവാദമായിരുന്നു. Read on deshabhimani.com