ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ്‌ പോര , പുതിയൊരു പ്രതിപക്ഷ മുന്നണി ആവശ്യം : പ്രശാന്ത്‌ കിഷോർ

image credit prashant kishor twitter


ന്യൂഡൽഹി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ പുതിയൊരു പ്രതിപക്ഷ മുന്നണി ആവശ്യമാണെന്ന്‌ തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞൻ പ്രശാന്ത്‌ കിഷോർ. എന്നാൽ, നിലവിലെ നേതാക്കളെയും കൂട്ടായ്‌മകളെയും കൊണ്ട്‌ അത്‌ സാധ്യമല്ലെന്നും കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച്‌ അദ്ദേഹം പറഞ്ഞു. 2024ൽ ബിജെപിയെ തോൽപ്പിക്കാനാകുമോയെന്നു ചോദിച്ചാൽ സാധിക്കുമെന്നാണ്‌ മറുപടി. പുതിയൊരു രാഷ്ട്രീയ പാർടിയേക്കാൾ ആവശ്യം ചില മാറ്റങ്ങളും ധാരണകളും വിട്ടുവീഴ്‌ചകളുമാണ്‌. ബിഹാറിൽ 2015നു ശേഷം വിശാല മുന്നണി ജയിച്ചിട്ടില്ല. പാർടികളും നേതാക്കളും യോജിക്കുന്നതു കൊണ്ടുമാത്രം കാര്യമില്ല. ഏതെങ്കിലും പാർടിയോ നേതാവോ ബിജെപിയെ തോൽപ്പിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിൽ അവർക്ക്‌ 5–-10 വർഷം മുന്നിൽക്കണ്ടുള്ള ദീർഘവീക്ഷണവും പ്രവർത്തനരീതിയും വേണം.–- പ്രശാന്ത്‌ കിഷോർ പറഞ്ഞു. Read on deshabhimani.com

Related News