ഓസ്‌കർ യുട്യൂബ് ചാനലിൽ ജയ് ഭീം
ന്യൂഡൽഹി സൂര്യയെ പ്രധാന കഥാപാത്രമാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രത്യേക വീഡിയോ പുറത്തിറക്കി ഓസ്കറിന്റെ യുട്യൂബ് ചാനൽ. സിനിമയിലെ പ്രധാന രംഗങ്ങളും സിനിമയുടെ പ്രമേയത്തെക്കുറിച്ച് സംവിധായകൻ സംസാരിക്കുന്നതുമാണ് 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. നവംബറില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിലെ ഇംഗ്ലീഷ് ഇതര ഭാഷാവിഭാഗത്തിലേക്കും ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. Read on deshabhimani.com