വിജയ് ചൗക്കിൽ പ്രതിപക്ഷ പ്രതിഷേധം: വി ശിവദാസൻ, എ എ റഹീം, എ എം ആരിഫ് അടക്കമുള്ള എംപിമാർ അറസ്റ്റിൽ
ന്യൂഡൽഹി> അദാനി ഓഹരി തട്ടിപ്പ് വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്യാൻ സർക്കാർ വിസമ്മതിക്കുന്നതിലും മോദി സർക്കാരിനെ വിമർശിക്കുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിലും പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ ഡൽഹി പൊലീസ് അറസ്‌റ്റു ചെയ്‌തു. മല്ലികാർജുൻ ഖാർഗെ, വി ശിവദാസൻ, എ എ റഹീം, എ എം ആരിഫ് തുടങ്ങിയ പ്രതിപക്ഷ എംപിമാരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വിജയ് ചൗക്കിൽ നിന്ന് മാർച്ച് ചെയ്‌ത എംപിമാരെ അറസ്‌റ്റ് ചെയ്‌ത് വാഹനങ്ങളിൽ കയറ്റി പൊലീസ് സ്റ്റേഷനിലേയ്‌ക്ക് കൊണ്ടുപോവുകയായിരുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകൾ, മനീഷ് സിസോദിയ, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ കേസ്, മോദി സർക്കാരിനെതിരെ പോസ്‌റ്റർ പതിച്ചതിന്റെ പേരിൽ ഡൽഹി പൊലീസ് നടത്തിയ അറസ്‌റ്റുകൾ എന്നിവയ്‌ക്കെതിരെ എംപിമാർ പ്രതിഷേധിച്ചു. #WATCH | Delhi police detained opposition MPs who were protesting at Vijay Chowk demanding a JPC inquiry into the Adani Group issue. pic.twitter.com/la6GgC4O6g — ANI (@ANI) March 24, 2023 Read on deshabhimani.com