‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ ’ ; അന്തിമ റിപ്പോർട്ട്‌ ആയിട്ടില്ലെന്ന്‌ 
നിയമ കമീഷൻ



ന്യൂഡൽഹി ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ സംബന്ധിച്ച റിപ്പോർട്ട്‌ അന്തിമമായിട്ടില്ലെന്ന്‌ നിയമ കമീഷൻ ചെയർമാൻ. റിപ്പോർട്ട്‌ അന്തിമമാക്കാനുള്ള പ്രകിയ പുരോഗമിക്കുകയാണെന്നും കൂടുതൽ യോഗങ്ങൾ ചേരേണ്ടി വരുമെന്നും മനുഷ്യാവകാശകമീഷൻ ചെയർമാൻ ജസ്റ്റിസ്‌ (റിട്ട.) ഋതുരാജ്‌ ആവസ്‌തി പ്രതികരിച്ചു. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ നടപ്പാക്കുന്നതിനുമുമ്പ്‌ നിർണായകമായ ചില ഭരണഘടനാഭേദഗതികൾ വേണ്ടിവരുമെന്നാണ്‌ നിയമകമീഷൻ നിലപാട്‌. ഇതുസംബന്ധിച്ച കാര്യങ്ങൾ അടുത്ത യോഗങ്ങളിൽ ചർച്ച ചെയ്യും. Read on deshabhimani.com

Related News