ജെഡിയു എൻഡിഎയിലേക്ക്‌ പോകുമെന്നത്‌ അസംബന്ധം: നിതീഷ്‌ കുമാർ



പട്‌ന> ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയിലേക്ക്‌ ജെഡിയു മടങ്ങുമെന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്ന്‌ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ. ബിജെപി വിരുദ്ധ മുന്നണിയായ ‘ഇന്ത്യ’ സഖ്യത്തിന്‌ കരുത്തുപകരുന്ന പ്രവർത്തനങ്ങളുമായി ജെഡിയു മുന്നോട്ടുപോകുമെന്നും മറിച്ചുള്ള പ്രചാരണങ്ങൾ ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ ബിഎസ്‌പി എംപി ഡാനിഷ്‌ അലിക്കെതിരെ ബിജെപി എംപി രമേശ്‌ ബിദുരി നടത്തിയ പരാമർശങ്ങൾ അപലപനീയമാണെന്നും ബിദുരിക്കെതിരെ ശക്തമായ നടപടി വേണമെന്നും നിതീഷ്‌കുമാർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News