മാധ്യമങ്ങൾക്ക്‌ എതിരായ കടന്നാക്രമണം: റെയ്‌ഡുകളെ അപലപിച്ച്‌ അഖിലേന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ



ന്യൂഡൽഹി > മാധ്യമപ്രവർത്തകരുടെയും കലാകാരൻമാരുടെയും ശാസ്‌ത്രജ്ഞരുടെയും സാംസ്‌കാരികചരിത്രകാരൻമാരുടെയും മറ്റും വീടുകൾ റെയ്‌ഡ്‌ ചെയ്‌ത ഡൽഹി പൊലീസ്‌ നടപടിയെ അപലപിച്ച്‌ അഖിലേന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ. അന്വേഷണഏജൻസികളെ ആയുധമാക്കി വിമർശനങ്ങളെയും എതിർശബ്‌ദങ്ങളെയും അടിച്ചമർത്താനുള്ള മോദി സർക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാണ്‌ ഇത്തരം റെയ്‌ഡുകൾ. യുഎപിഎ നിയമം ദുരുപയോഗം ചെയ്‌തുള്ള ഈ നടപടിയുടെ ഭാഗമായി നിരവധി പേരെ അറസ്‌റ്റ്‌ ചെയ്യുകയും കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ന്യൂസ്‌ക്ലിക്ക്‌ മാധമസ്ഥാപനത്തിലെ ഒരാളെ പോലും റെയ്‌ഡിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ജനാധിപത്യവിരുദ്ധമായ നീക്കത്തിന്‌ എതിരെ അഭിഭാഷകർ രംഗത്തിറങ്ങണമെന്നും ലോയേഴ്‌സ്‌ യൂണിയൻ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News