പന്ത്രണ്ടുകാരിയുടെ ബലാത്സം​ഗം: 
പ്രതി പിടിയിലായെന്ന് പൊലീസ്



ന്യൂഡല്‍ഹി മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗത്തിന്‌ ഇരയായ പന്ത്രണ്ടുകാരി സഹായംതേടി തെരുവുകള്‍തോറും അലഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായെന്ന് പൊലീസ്. ഓട്ടോ ഡ്രൈവറായ ഭരത് സോണിയാണ് പിടിയിലായത്. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഓട്ടോയുടെ പിന്‍സീറ്റില്‍ രക്തക്കറ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. അതേസമയം, പൊലീസ് പറയുന്നതും കേസിന്റെ രേഖകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവം നടന്ന് 72 മണിക്കൂര്‍ കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോ​ഗതിയില്ലെന്ന് കാട്ടി വന്‍ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്. സമീപജില്ലയായ സത്-ന സ്വദേശിയായ പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടുവരികയാണ്. എട്ടു മണിക്കൂറോളമാണ് അര്‍ധന​ഗ്നയായി, ചോരയൊലിപ്പിച്ച് പെണ്‍കുട്ടി സഹായമഭ്യര്‍ഥിച്ച് നടന്നത്. ബദ്‌നഗർ റോഡിലൂടെ നിലവിളിച്ചു നീങ്ങിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആട്ടിപ്പായിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. Read on deshabhimani.com

Related News