ഇവിഎം സോഴ്‌സ്‌കോഡ് പരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
ന്യൂഡൽഹി ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ (ഇവിഎം) സോഫ്‌റ്റ്‌വെയർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യഹർജി തള്ളി സുപ്രീംകോടതി. ഇവിഎം സോഴ്‌സ്‌കോഡുകളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തി അതിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുനിൽ അഹിയയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സോഫ്‌റ്റ്‌വെയർ സോഴ്‌സ്‌കോഡുപോലെയുള്ള കാര്യങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്ന് ഹർജി തള്ളി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. Read on deshabhimani.com