ജാതിമത ഭേദമില്ലാതെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലികാവകാശം : ഡല്‍ഹി ഹൈക്കോടതി



ന്യൂഡല്‍ഹി ജാതിമത ഭേദമില്ലാതെ ഇഷ്ടമുള്ള ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹം ചെയ്യുന്നതില്‍ സമൂഹമോ  അച്ഛനമ്മമാരോ ഇടപെടേണ്ടതില്ലെന്നും അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാ​ഗമാണെന്നും കോടതി വ്യക്തമാക്കി. ഇഷ്ടമുള്ളയാളെ വിവാഹം ചെയ്തതിന് അച്ഛനമ്മമാരില്‍നിന്ന് ഭീഷണി നേരിടുന്നെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ദമ്പതികളുടെ ഹര്‍ജി പരി​ഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. Read on deshabhimani.com

Related News