അസമിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി



ഗുവാഹത്തി > അസമിൽ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. അസമിലെ മോറിഗാവിൽ തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം. യുവതിയും ഒരു മാസം പ്രായമുള്ള കുഞ്ഞും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് അതിക്രമം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 25കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. തിയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനായ യുവതിയുടെ ഭർത്താവ് രാത്രി ജോലിക്ക് പോയിരുന്ന സമയത്താണ് കൊലപാതകം നടന്നത്. അടുത്തിടെയായി രാത്രിയും വൈകിട്ടും ചിലര്‍ പരിസരത്ത് നടക്കുന്നത് ഭാര്യ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടതെന്നും ഭര്‍ത്താവ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Read on deshabhimani.com

Related News