ദക്ഷിണേന്ത്യയിലെ ലോക്‌സഭാ സീറ്റ് കുറയ്ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന
ചെന്നൈ ലോക്‌സഭയില്‍ അവതരിപ്പിച്ച സ്ത്രീ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. എന്നാല്‍, ജനസംഖ്യയെ അടിസ്ഥാനമാക്കി ദക്ഷിണേന്ത്യയിലെ ലോക്സഭാ സീറ്റുകള്‍ കുറയ്ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് പുതിയ ബില്ലെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു. ഈ ഗൂഢാലോചനയെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഉയര്‍ന്ന രാഷ്ട്രീയ അവബോധമുള്ള തമിഴ്നാടിനോട് നീതികേട് കാണിക്കാനുള്ള ഏതു ശ്രമവും മുളയിലേ നുള്ളുമെന്നും സ്റ്റാലിന്‍ പ്രതികരിച്ചു Read on deshabhimani.com