മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം: ഡൽ​ഹിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച മകൾക്ക് പരിക്ക്

പ്രതീകാത്മക ചിത്രം


ന്യൂഡൽഹി > ഡൽ​ഹിയിലെ ജഫ്രാബാദിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് 32കാരിയായ ഭാര്യയെ ഭർത്താവ് സാജിദ് (36) കുത്തിക്കൊന്നത്. ഏഴും പതിനൊന്നും പ്രായമുള്ള ഇവരുടെ പെൺമക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച 11കാരിയായ മകൾക്ക് കൈക്ക് പരിക്കേറ്റു. ഇന്ന് പകലാണ് സംഭവം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് സാജിദ് ഇവരുമായി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് കത്തി കൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിലും കഴുത്തിലും കയ്യിലുമായി ഒന്നിലധികം കുത്തേറ്റ സ്ത്രീയെ ​ഗുരു തേജ് ബഹാദൂർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സാജിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ റിപ്പയർ കട നടത്തുകയായിരുന്നു സാജിദ്. വ്യാപാരം മോശമായതിനെതുടർന്ന് കട കുറച്ചുദിവസങ്ങൾ്കകു മുമ്പ് പൂട്ടിയിരുന്നു.      Read on deshabhimani.com

Related News