വിമാനത്തിൽ സ്ത്രീയോട് മോശമായി പെരുമാറി: യാത്രക്കാരൻ അറസ്റ്റിൽ

facebook


ന്യൂഡൽഹി > വിമാനത്തിൽ സഹയാത്രികയ്ക്കു നേരെ അതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. മുംബൈ - ​ഗുവാഹത്തി ഇൻഡി​ഗോ വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ യാത്രക്കാരൻ ശരീരത്തിൽ കയറിപ്പിടിച്ചു എന്നാണ് സ്ത്രീയുടെ പരാതി. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിമാനം ഗുവാഹത്തി എയർപോർട്ടിൽ വച്ച് യാത്രക്കാരനെ പൊലീസിന് കൈമാറി. യാത്രക്കാരിയുടെ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  Read on deshabhimani.com

Related News