രാജ്ഭർ ജാതിയിലാണ് ഹനുമാൻ ജനിച്ചത്: വിവാദ പരാമർശവുമായി യുപി മന്ത്രി

photo credit: facebook


ബല്ലിയ (യുപി) > ഹനുമാൻ  ജനിച്ചത്‌ രാജ്ഭർ ജാതിയിലാണെന്ന വിവാദ പരാമർശവുമായി ഉത്തർ പ്രദേശ്‌ പഞ്ചായത്തിരാജ് മന്ത്രി ഓം പ്രകാശ് രാജ്ഭർ. യുപിയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്ഭർ. "ഹനുമാൻ ജി ജനിച്ചത് രാജ്ഭർ ജാതിയിലാണ്. അസുരൻമാർ രാമനെയും ലക്ഷ്മണനെയും പതൽ പുരിയിലേക്ക്‌ കൊണ്ടുപോയപ്പോൾ അവരെ തിരികെ കൊണ്ടുവരാൻ ആർക്കും ധൈര്യമുണ്ടായില്ല.  രാജ്ഭർ ജാതിയിൽ ജനിച്ച ഹനുമാൻ മാത്രമാണ് അതിനു മുതിർന്നത്‌. രാമനെയും ലക്ഷ്മണനെയും പതാൽ പുരിയിൽ നിന്ന് പുറത്തുകൊണ്ടുവന്നതിന്റെ അവകാശം രാജ്ഭർ ജാതിക്ക് മാത്രമാണ്. ബല്ലിയയിലെ ചിത്ബറഗാവ് ഏരിയയിലെ വാസുദേവ ഗ്രാമത്തിന്റെ പ്രധാന കവാടത്തിൽ മഹാരാജ സുഹേൽദേവിന്റെ പ്രതിമ നിർമിക്കുന്നതിനുള്ള ഭൂമി പൂജയ്ക്ക് ശേഷമുണ്ടായ പൊതു സമ്മേളനത്തിൽ  സംസാരിക്കവെയായിരുന്നു രാജ്‌ഭറിന്റെ പരാമർശം. ബിജെപിയുടെ സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർടി(എസ്ബിഎസ്പി) യുടെ നേതാവാണ്‌ രാജ്ഭർ. കോൺഗ്രസിനും സമാജ്‌വാദി പാർടിയും അംബേദ്കറോടുകാണിക്കുന്നത്‌ കപട സ്‌നേഹമാണെന്നും യോഗത്തിൽ  രാജ്ഭർ  പറഞ്ഞു.   Read on deshabhimani.com

Related News