ഇടതുപക്ഷ പാർടികളുടെ 
അഖിലേന്ത്യാ പ്രക്ഷോഭം ഇന്ന്‌



ന്യൂഡൽഹി ഭരണഘടനാ ശിൽപി ബി ആർ അംബേദ്‌കറെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ രാജിയാവശ്യപ്പെട്ടുള്ള ഇടതുപക്ഷ പാർടികളുടെ അഖിലേന്ത്യ പ്രക്ഷോഭം തിങ്കളാഴ്‌ച നടക്കും. സിപിഐ എം, സിപിഐ, സിപിഐ എംഎൽ–-ലിബറേഷൻ, ഫോർവേഡ്‌ ബ്ലോക്ക്‌, ആർഎസ്‌പി എന്നീ പാർടികളാണ്‌ പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ഡൽഹി ജന്തർ മന്തറിൽ ദേശീയ നേതാക്കൾ പങ്കെടുക്കും. അമിത്‌ ഷായോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ പ്രശ്‌നപരിഹാരം കാണാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ്‌ ഇടതുപക്ഷ പാർടികളുടെ പ്രതിഷേധം.       ഒറ്റ തെരഞ്ഞെടുപ്പിനെതിരെയും കേന്ദ്രം ഏകപക്ഷീയമായി കൊണ്ടുവന്ന തെരഞ്ഞെടുപ്പ്‌ ചട്ടഭേദഗതിക്കെതിരെയും പ്രതിഷേധമുയരും. Read on deshabhimani.com

Related News